Skip to main content

നൈപുണ്യ പരിശീലനം

 

 

ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2025 - 26  വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി  അസാപ് കേരളയുടെ  സഹകരണത്തോടെ വനിതകള്‍ക്കായി സബ്സിഡിയോട് കൂടിയുള്ള നൈപുണ്യ പരിശീലനം സംഘടിപ്പിക്കുന്നു. ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ (ആറ് മാസം), ജനറല്‍ ഡ്യൂട്ടി നഴ്സ് (ഒമ്പത് മാസം) കോഴ്സുകളിലേക്കാണ് പ്രവേശനം. ആലത്തൂര്‍ ബ്ലോക്ക്  പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസക്കാരായ പ്ലസ് വണ്‍  മുതല്‍ ഉയര്‍ന്ന  അടിസ്ഥാന യോഗ്യതയുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ള   വനിത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പരിശീലനം പൂര്‍ത്തിയാക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കു ജോലി ലഭ്യത ഉറപ്പാക്കുന്നതിന് ആവശ്യമായ പിന്തുണ സേവനങ്ങള്‍  ലഭിക്കും.

പട്ടിക ജാതി വിഭാഗത്തില്‍പെട്ട വനിതകള്‍ക്ക്  സൗജന്യമായും മറ്റു വിഭാഗക്കാര്‍ക്ക് 75 ശതമാനം ഫീസ് ഇളവോടെയുമാണ് പരിശീലനം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മൂന്നു ലക്ഷം രൂപ വരെയും മറ്റുള്ള വിഭാഗക്കാര്‍ക്ക് രണ്ടു ലക്ഷം രൂപ വരെയുമാണ് വരുമാന പരിധി.

ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സിന്  പ്ലസ് ടു വിജയവും  ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയവും, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് പ്ലസ്  വണ്‍ വിജയവുമാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ https://forms.gle/HCu51ZzokyAudKHc9 ല്‍ അപേക്ഷിക്കണം. അവസാന തീയതി ഒക്ടോബര്‍ 15. ഫോണ്‍:  9188127144, 9495999667.

date