കുളത്തൂപ്പുഴയിലെ ഉന്നതികളില്‍ സഞ്ചരിക്കുന്ന റേഷന്‍ കട
കുളത്തൂപ്പുഴ പഞ്ചായത്തിലെ പെരുവഴിക്കാല, വില്ലുമല, രണ്ടാം മൈല്‍/ കൊളമ്പി ഉന്നതികളില്‍ സഞ്ചരിക്കുന്ന റേഷന്‍കട ഫ്ളാഗ് ഓഫ് പി എസ് സുപാല്‍ എം.എല്‍.എ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ നിര്‍വഹിച്ചു. പദ്ധതി പ്രകാരം എല്ലാ മാസവും അമ്പതേക്കറിലുള്ള റേഷന്‍ ഡിപ്പോയില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ വാഹനം മുഖേന ഉന്നതികളില്‍ ലഭ്യമാക്കും. ഉള്‍വനപ്രദേശങ്ങളില്‍ വസിക്കുന്ന ഗോത്രവര്‍ഗ വിഭാഗത്തില്‍പെട്ട കുടുംബങ്ങള്‍ക്ക് റേഷന്‍ വാങ്ങുന്നതിനുള്ള യാത്രാ ക്ലേശവും തലച്ചുമടായി ഉന്നതികളിലേക്ക് എത്തിക്കുന്നതിനും ഇതോടെ പരിഹാരം ആകും. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈലാ ബീവി, ജില്ലാ പഞ്ചായത്ത് അംഗം കെ അനില്‍ കുമാര്‍, കുളത്തൂപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. തുഷാര, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റീന ഷാജഹാന്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. അജിത, പി. ജയകൃഷ്ണന്, ജില്ലാ സപ്ലൈ ഓഫീസര്‍ ജി എസ് ഗോപകുമാര്‍, പുനലൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ പി. ചിത്ര തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments