Skip to main content

പരിശീലനം

 

 കൊട്ടാരക്കരയിലെ കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍  പരിശീലന പരിപാടികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പേപ്പര്‍ബാഗ് നിര്‍മാണം (12 ദിവസം), ഫാസ്റ്റ് ഫുഡ് നിര്‍മാണം (12 ദിവസം), സിസിടിവി ഇന്‍സ്റ്റാളേഷന്‍ ആന്‍ഡ് സര്‍വീസിംഗ് (13 ദിവസം), കൂണ്‍കൃഷി (10 ദിവസം), മൊബൈല്‍ ഫോണ്‍ സര്‍വീസിംഗ് (30 ദിവസം), ഫോട്ടോഗ്രാഫി ആന്‍ഡ് വീഡിയോഗ്രാഫി (31 ദിവസം), ഫാഷന്‍ ഡിസൈനിംഗ് (31 ദിവസം), പാവ, നെറ്റിപ്പട്ട നിര്‍മാണം (14 ദിവസം), അച്ചാര്‍, മസാല പൊടി, വിവിധയിനം പലഹാര നിര്‍മാണം (20 ദിവസം) എന്നിവയാണ് പരിശീലനങ്ങള്‍.
അപേക്ഷകര്‍ 18 നും 49നും ഇടയില്‍ പ്രായമുള്ളവരും സ്വന്തമായി സംരംഭം നടത്താന്‍ താല്‍പര്യമുള്ളവരായിരിക്കണം. ബി.പി.എല്‍ വിഭാഗം, കുടുംബശ്രീ എന്നിവര്‍ക്ക് മുന്‍ഗണന. പരിശീലനം, ഭക്ഷണം, താമസം തുടങ്ങിയവ സൗജന്യം.    പേര്, മേല്‍വിലാസം, പ്രായം, ഫോണ്‍നമ്പര്‍   സഹിതം  ഡയറക്ടര്‍, കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്, പി.എം ജവാഹര്‍ നവോദയ വിദ്യാലയത്തിനു സമീപം, ഇറ്റിസി പി.ഒ. കൊട്ടാരക്കര, പിന്‍ - 691531  വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 0474-2537141, 9495245002.
 
 

date