Skip to main content

ഗോസമൃദ്ധി ഇന്‍ഷ്വറന്‍സ് പദ്ധതി സംസ്ഥാനതല ഉദ്ഘാടനം മൂന്നിന്

കുലശേഖരപുരം ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെയും സംസ്ഥാനതല ഗോസമൃദ്ധി  ഇന്‍ഷ്വറന്‍സ്   പദ്ധതിയുടെയും ഉദ്ഘാടനം നവംബര്‍ മൂന്നിന് വൈകിട്ട് നാലിന് കുലശേഖരപുരം മൃഗാശുപത്രിയില്‍ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിക്കും. സി ആര്‍ മഹേഷ് എംഎല്‍എ അധ്യക്ഷനാകും. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എം.സി റെജില്‍ പദ്ധതി വിശദീകരിക്കും. കെ.സി വേണുഗോപാല്‍ എംപി, മത്സ്യഫെഡ് ചെയര്‍മാന്‍ റ്റി. മനോഹരന്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥിയാകും.  

 'കാലി വളര്‍ത്തല്‍ കാലത്തിനൊത്ത്' വിഷയത്തിലുള്ള ക്ഷീരകര്‍ഷക സെമിനാര്‍ പവിത്രേശ്വരം വെറ്ററിനറി ഡിസ്‌പെന്‍സറി  സര്‍ജന്‍ ഡോ. റ്റി അഭിലാഷ് നയിക്കും. കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍ നിസ്സാം, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുമാരി, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വസന്താ രമേശ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.അനിരുദ്ധന്‍, കുലശേഖരപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.നാസര്‍, പഞ്ചായത്ത് സ്ഥിരം  സമിതി അധ്യക്ഷരായ പി.കെ സാവിത്രി, പി.എസ് അബ്ദുല്‍ സലിം, രജിതാ രമേശ്, പിഡബ്ല്യു ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്.സന്തോഷ് കുമാര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ ഡി.ഷൈന്‍ കുമാര്‍, എ എച്ച് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.പി ഷീബ ബേബി, ഓച്ചിറ ക്ഷീരവികസന ഓഫീസര്‍ അബ്ദുള്‍ സലീം, സി വി ഒ ഡോ.ജി രമ ഉണ്ണിത്താന്‍, സി എഫ് എസ് എസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ ആര്‍.ബിന്ദു, പ്രൊജക്റ്റ് ഓഫീസര്‍ ഡോ എസ്.ദീപ്തി, ശാസ്താംകോട്ട എപിഒ ഡോ സിനില്‍, കുലശേഖരപുരം വെറ്റിനറി ഡിസ്‌പെന്‍സറി വെറ്റിനറി സര്‍ജന്‍ ഡോ യു.കെ സൂര്യരാജ്, കുലശേഖരപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആര്‍.താര, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, കുലശേഖരപുരം ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

 

 

date