Skip to main content

ഖാദി സ്‌പെഷ്യല്‍ റിബേറ്റ്

കേരളപിറവി ദിനത്തോടനുബന്ധിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് നവംബര്‍  അഞ്ച് വരെ സ്‌പെഷ്യല്‍ റിബേറ്റ് ലഭിക്കും. കോട്ടണ്‍, സില്‍ക്ക് വസ്ത്രങ്ങള്‍ക്ക് 30 ശതമാനം വരെയും പോളി, വുള്ളന്‍ വസ്ത്രങ്ങള്‍ക്ക് 20 ശതമാനം വരെയുമാണ് റിബേറ്റ്. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യമുണ്ട്. കൊല്ലം കര്‍ബല ജംഗ്ഷന്‍ ഖാദി ഗ്രാമ സൗഭാഗ്യ (0474 2742587), കൊട്ടാരക്കര പുലമണ്‍ ജംഗ്ഷന്‍ (0474 2650631), കരുനാഗപ്പള്ളി മുന്‍സിപ്പല്‍ കോംപ്ലക്‌സ്   (9895101332) എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.
 

date