Skip to main content

പശു വളര്‍ത്തല്‍ പരിശീലനം

കൊട്ടാരക്കര കില സി.എസ്.ഇ.ഡി. (ഇ.റ്റി.സി) യില്‍ നവംബര്‍  20 മുതല്‍ 22 വരെ 'പശു വളര്‍ത്തല്‍' വിഷയത്തില്‍ പരിശീലനം നടത്തും. കുടുംബശ്രീ യൂണിറ്റുകള്‍ക്കും സ്വയം സഹായ സംഘാംഗങ്ങള്‍ക്കും  കര്‍ഷകര്‍ക്കും പങ്കെടുക്കാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലുള്ളവര്‍ക്കാണ് പരിശീലനം. ഭക്ഷണം, താമസം ഉള്‍പ്പെടെ സൗജന്യം.   ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്കാണ് അവസരം. രജിസ്‌ട്രേഷനായി പേര്, വിലാസം എന്നിവ 8921819967 നമ്പറിലേക്ക് വാട്ട്‌സാപ്പ് ചെയ്യണം. ഫോണ്‍: 0474 2454621, 9746914328.
 
 

date