Skip to main content

പിച്ച് കേരള മത്സരം

യുവജനങ്ങള്‍ക്ക് ഇടയില്‍ സംരംഭകത്വപരിശീലനം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സ്റ്റാര്‍ട്ടപ്പ് പിച്ചിങ് മത്സരം സംഘടിപ്പിക്കും.  പീച്ച് കേരള  മത്സരത്തില്‍  15 മുതല്‍ 45 വരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.  ഏറോസ്‌പേസ്, പ്രതിരോധം, അഗ്രികള്‍ച്ചര്‍ ആന്‍ഡ് ലൈഫ് സയന്‍സസ്, സാമ്പത്തിക സേവനം, കാലാവസ്ഥ, നിര്‍മാണം,  വിദ്യാഭ്യാസം, ഫുഡ് പ്രോസസ്സിങ്, ആരോഗ്യസംരക്ഷണം, ഐടി/ഐടിഇഎസ്, മൊബിലിറ്റി, ഊര്‍ജം  തുടങ്ങിയ മേഖലകളിലെ പുതു സംരംഭക ആശയങ്ങള്‍ ഒരു നിശ്ചിത പിച്ച് ഡക്ക് രൂപത്തില്‍ നവംബര്‍ 30 നകം pitchkerala@gmail.com ലേക്ക് അയക്കണം. തിരഞ്ഞെടുക്കുന്നവര്‍ക്ക്   തിരുവനന്തപുരത്ത്  നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കാം. വിജയികള്‍ക്കായി മൂന്ന് ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളും,  വിദഗ്ധരില്‍ നിന്നുള്ള മെന്റര്‍ഷിപ്പ്, ഇന്‍കുബേഷന്‍ പിന്തുണ, ഫണ്ടിംഗ് സഹായങ്ങള്‍ എന്നിവയും  ലഭിക്കും.  ഫോണ്‍: 8606008765.
 
 

date