ടെൻഡർ
കാർഷിക പമ്പ് സെറ്റുകളും അനുബന്ധ ഘടകങ്ങളും വയനാട് ജില്ലയിലെ പാടശേഖരങ്ങളിലേക്ക് വിതരണം ചെയ്ത് സ്ഥാപിച്ച് പ്രവർത്തന സജ്ജമാക്കി കൈമാറുന്നതിന് കാർഷിക പമ്പ് സെറ്റ് നിർമ്മാതാക്കൾ / അംഗീകൃത ഡീലർമാർ/ അംഗീകൃത വിതരണക്കാർ എന്നിവരിൽ നിന്നും കൃഷിവകുപ്പ് ഇ-ടെൻഡർ ക്ഷണിച്ചു.
നവംബർ 25 ഉച്ചയ്ക്ക് 2നകം സമർപ്പിക്കണം. ടെൻഡർ ഡോക്യുമെന്റ് ഫീസും നിരതദ്രവ്യവും SBI യുടെ NEFT പേയ്മെന്റ് സിസ്റ്റത്തിലൂടെ ഓൺലൈനായി അടയ്ക്കണം. പ്രിലിമിനറി എഗ്രിമെന്റ്, ടെണ്ടർ ഫോറങ്ങൾ സമർപ്പിച്ചതിന്റെ രസീത്, KFC - 14, ദർഘാസ് ഫോറത്തിൽ ആവശ്യപ്പെട്ടിരിക്കുന്ന മറ്റ് രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ ടെണ്ടർ തുറക്കുന്നതിന് തീരുമാനിച്ചിരിക്കുന്ന സമയത്തിനു മുമ്പ് ആയി കിട്ടത്തക്കവിധം എക്സിക്യൂട്ടീവ് എഞ്ചിനീയർ അഗ്രി ഉത്തര മേഖല എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കോഴിക്കോട് 673004 എന്ന വിലാസത്തിൽ രജിസ്റ്റേർഡ് /സ്പീഡ് തപാൽ മുഖേന അയയ്ക്കണം.
പി.എൻ.എക്സ് 5653/2025
- Log in to post comments