Skip to main content

ജില്ലാതല ദേശീയ ഉപഭോക്തൃ ദിനാചരണം ഇന്ന്

പൊതുവിതരണ ഉപഭോക്തൃകാര്യവകുപ്പ് ജില്ലാതല ദേശീയ ഉപഭോക്ത്യ ദിനാചരണം ഇന്ന് (ഡിസംബര്‍ 24) നടക്കും. ജില്ലാ പബ്ലിക് ലൈബ്രറി ഹാളില്‍  രാവിലെ പത്തിന് ജില്ലാ കുടുംബ കോടതി ജഡ്ജി സി.ജെ ഡെന്നി ഉദ്ഘാടനം ചെയ്യും. ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ പ്രസിഡന്റ് വി. വിനയ് മേനോന്‍ അധ്യക്ഷത വഹിക്കും. ഉപഭോക്തൃ ദിനം  ഡിജിറ്റല്‍ നിധിയിലൂടെ കാര്യക്ഷമവും വേഗത്തിലുള്ളതുമായ തീര്‍പ്പാക്കല്‍ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. പി. പ്രേംനാഥ് വിഷയ അവതരണം നടത്തും.

date