Skip to main content

വാർത്താ കുറിപ്പ്

കുമ്പള ആരിക്കാടി ടോൾ പ്ലാസയുമായി ബന്ധപ്പെട്ട ജില്ലാ കളക്ടറുടെ ചേമ്പറിൽ ചർച്ചയ്ക്ക് എത്തിയ ജനപ്രതിനിധികളെ ആക്ഷേപിച്ചതായി ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണ്. ടോൾ പ്ലാസ വിഷയം ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ പരിഗണനയിലാണ് . അതിനാൽ നിലവിൽ തീരുമാനമെടുക്കാൻ സാധിക്കില്ല.  ഇത് സംബന്ധിച്ച് ഔദ്യോഗികമായ യോഗം ഡിസംബർ 22ന് കലക്ടറേറ്റിൽ വിളിച്ചു ചേർത്തിരുന്നില്ല . എന്നാൽ ചേമ്പറിൽ കളക്ടറെ  വന്നു നേരിൽ കണ്ട ജനപ്രതിനിധികളോടും രാഷ്ട്രീയകക്ഷികളോടും കോടതിയുടെ ഉത്തരവ് പ്രകാരം നടപടി സ്വീകരിക്കാമെന്ന് അറിയിച്ചിരുന്നു. ഇപ്പോൾ പ്രചരിക്കുന്ന മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതമാണ്. സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുന്നതാണ്.

date