Skip to main content

ദേശീയ ഉപഭോക്തൃ അവകാശ ദിനം; ജില്ലാതല ദിനാഘോഷം ഇന്ന് കാസര്‍കോട് കളക്ടറേറ്റില്‍

ദേശീയ ഉപഭോക്തൃ അവകാശ ദിനാഘോഷം ഇന്ന് (ഡിസംബര്‍ 24) രാവിലെ 10.30ന് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കും. ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന പരിപാടി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ പ്രസിഡന്റ് കെ. കൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഉപഭോക്തൃ സംരക്ഷണത്തിന്റെ ആവശ്യകതയും പ്രാധാന്യവും സംബന്ധിച്ച് ചടങ്ങില്‍ ചര്‍ച്ചകള്‍ നടക്കും. 'ഡിജിറ്റല്‍ നീതിയിലൂടെ കാര്യക്ഷമവും വേഗത്തിലുള്ളതുമായ തീര്‍പ്പാക്കല്‍' എന്ന വിഷയത്തില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ പ്രഭാഷണവും സംഘടിപ്പിക്കും. നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ രമ്യ സന്തോഷ് മുഖ്യ പ്രഭാഷണം നടത്തും.

date