കുന്നത്ത് നാട് താലൂക് ബാങ്കേഴ്സ് മീറ്റ്
കുന്നത്ത് നാട് താലൂക്
ബാങ്കേഴ്സ് മീറ്റ്
പെരുമ്പാവൂരിൽ
ജനുവരി 28 ന്*
വ്യവസായ വാണിജ്യ വകുപ്പിന്റെയും എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ റാംപ് (RAMP) (റൈസിംഗ് ആൻഡ് ആക്സിലറേറ്റിംഗ് എം എസ് എം ഇ പെർഫോമൻസ് ) പദ്ധതിയുടെ ഭാഗമായി കുന്നത്തുനാട് താലൂക്ക് വ്യവസായ ഓഫീസ്, താലൂക്ക് തല ലോൺ മേള (ബാങ്കേഴ്സ് മീറ്റ് 2025-26) പെരുമ്പാവൂർ ഇ.എം.എസ് ടൗൺ ഹാളിൽ ജനുവരി 28 ആം തീയതി രാവിലെ 10 ന് നടക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, കാനറ ബാങ്ക്, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ, കേരള ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകളിലെ പ്രതിനിധികൾ പങ്കെടുക്കും. പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ള സംരംഭകർക്ക് 8136935110 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.
- Log in to post comments