*മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്; വിവിധ ഉദ്ഘാടനങ്ങൾ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു*
മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ
വിവിധ ഉദ്ഘാടനങ്ങൾ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. 3.58 കോടി രൂപ ചെലവഴിച്ച നിർമിച്ച മെക്കാനിക്കൽ എൻജിനീയറിങ് അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനവും 4.65 കോടി രൂപ വകയിരുത്തി നിർമിക്കുന്ന സിവിൽ എൻജിനീയറിങ് കെട്ടിടത്തിന്റെ ശിലാ സ്ഥാപനത്തിന്റെ ഉദ്ഘാടനവുമാണ് മന്ത്രി നിർവഹിച്ചത്.
കേരളത്തെ ഒരു നവവൈജ്ഞാനിക സമൂഹമായി മാറ്റുന്നതിന് വലിയ രീതിയിലുള്ള പിന്തുണയാണ് സർക്കാർ നൽകുന്നതെന്ന് മന്ത്രി ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പറഞ്ഞു. കാലത്തിനനുസൃതമായ എല്ലാം സൗകര്യങ്ങളും കലാലയങ്ങളിൽ സാധ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്. തൊഴിലും സ്കിലും തമ്മിലുള്ള ഗ്യാപ്പ് നികത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കുട്ടികളിൽ വരുന്ന നൂതനാശയങ്ങൾക്ക് എല്ലാ പിന്തുണയും സർക്കാർ നൽകി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാ പോളി ടെക്നിക് കോളേജുകളിലും ഇൻഡസ്ട്രീസ് ഓൺ ക്യാമ്പസ് വഴി കുട്ടികൾക്ക് പഠനത്തിനൊപ്പം വരുമാനവും ഉണ്ടാക്കുന്നു. പ്രവൃത്തിയിലൂടെ പഠിക്കുനുള്ള അവസരമാണ് വിദ്യാർത്ഥികൾക്ക് ഇതിലൂടെ ഒരുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ്
നിർമാണം നടത്തിയത്.
മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ പി ബാലചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി.കെ സന്തോഷ്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ (പി.എസ്) അനി എബ്രഹാം , കളമശേരി എസ്.ഐ.ടി.ടി.ടി.ആർ ജോയിന്റ് ഡയറക്ടർ കെ.ജി സിനി മോൾ, പി.ടി.എ വൈസ് പ്രസിഡന്റ് റഫീഖ് വട്ടേപ്പാടം, പൂർവ വിദ്യാർത്ഥി സംഘടന പ്രതിനിധി ഡോ.തോമസ് ജോൺ വി, സിവിൽ എഞ്ചിനീയറിങ് ഡിപ്പാർട്ട്മെന്റ് പ്രധാന അധ്യാപിക എ. രാജലക്ഷ്മി, എം. ടി.ഐ പ്രിൻസിപ്പാൾ ഐ. ടി സീന, കോളേജ് യൂണിയൻ ചെയർമാൻ സാൻജോ തോമസ് എന്നിവർ പങ്കെടുത്തു.
- Log in to post comments