*വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു*
ഇരിങ്ങാലക്കുട ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ 135ാം വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകരുടെ യാത്രയയപ്പ് സമ്മേളനവും ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു.
ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ എം.പി.ജാക്സൺ അധ്യക്ഷത വഹിച്ചു.
എച്ച്.എസ്.എസ് സീനിയർ അസിസ്റ്റൻ്റ് അജിത എം.കെ. റിപ്പോർട്ട് അവതരിപ്പിച്ചു.
ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പ്രവീൺസ് ഞാറ്റുവെട്ടി,അഡ്വ. വി.സി. വർഗ്ഗീസ്, മിനി ജോസ് ചാക്കോള, ടി.എ. പോൾ, റോണി പോൾ മാവേലി, പി.ടി.എ പ്രസിഡന്റ് ഷൈൻ എ.വി, സ്കൂൾ പ്രിൻസിപ്പൽ ബിന്ദു പി ജോൺ, വി.എച്ച്.എസ്.ഇ. വിഭാഗം പ്രിൻസിപ്പൽ ഹേന കെ.ആർ, സ്കൂൾ ചെയർപേഴ്സൺ കുമാരി നവാൽ പി.എം, വിരമിക്കുന്ന അധ്യാപകർ എന്നിവർ പങ്കെടുത്തു.
- Log in to post comments