Skip to main content

കലാ-കായിക പോരാട്ടങ്ങൾക്ക് ആവേശത്തുടക്കം

ജില്ലാ കേരളോത്സവത്തിന് തിരി തെളിഞ്ഞു*

എറണാകുളം ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവത്തിന് തുടക്കമായി.അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന കലാ-കായിക മാമാങ്കം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ മുനിസിപ്പാലിറ്റികൾ, കൊച്ചി കോർപ്പറേഷൻ, വിവിധ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്നായി രണ്ടായിരത്തോളം പ്രതിഭകളാണ് മേളയിൽ പങ്കെടുക്കുന്നത്.

ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് സിന്റ ജേക്കബ് അധ്യക്ഷയായി .സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷൈജോ പറമ്പി, പി.എ. മുക്താർ, ശ്രീദേവി മധു, , ജില്ലാ പഞ്ചായത്തംഗങ്ങളായ സുജിത് പോൾ,  ജിൻ്റോ ജോൺ, ജോമി പോൾ, പി.എം നാദിർഷ, ഷെൽമി ജോൺസ്, ജോമി പോൾ , അഹല്യ സദാനന്ദൻ, ബിനി ഷാജി, മുബാസ് ഓടക്കാലി, ടി.എസ് സുമയ്യ , ഒ.എസ് സോന, അഡ്വ. വിവേക് ഹരിദാസ് ,സെക്രട്ടറി പി.എം. ഷഫീക്ക് ,ഫിനാൻസ് ഓഫീസർ പി. ഹനിഷ്, യുവജനക്ഷേമ ബോർഡ് മെമ്പർ സന്തോഷ് കാലാ,ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ആർ പ്രജിഷ തുടങ്ങിയവർ സംസാരിച്ചു.

date