Post Category
വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം
സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലും അനുബന്ധ സ്ഥാപനങ്ങളിലും ഒഴിവുള്ള അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ (സിവിൽ), സയന്റിഫിക് ഓഫീസർ, സബ് എൻജിനിയർ (സിവിൽ), ഇലക്ട്രോണിക് മെക്കാനിക്. സബ്‌സ്റ്റേഷൻ അസിസ്റ്റന്റ്, ജനറൽ ഇലക്ട്രിഷ്യൻ, ലോവർ ഡിവിഷൻ ക്ലാർക്ക്, റിസപ്ഷനിസ്റ്റ്, ടിക്കറ്റ് കൗണ്ടർ അസിസ്റ്റന്റ്, തിയേറ്റർ അസിസ്റ്റന്റ് തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതയും മറ്റു വിശദാംശങ്ങളും അപേക്ഷിക്കേണ്ട രീതിയും www.kstmuseum.com, www.lbscentre.kerala.gov.in വെബ്‌സൈറ്റുകളിൽ ലഭിക്കും. അപേക്ഷകൾ ഫെബ്രുവരി 6 രാത്രി 12നകം സമർപ്പിക്കണം. ഫോൺ: +91 471 2306024, 2306025, മൊബൈൽ നം:+91 9447006024.
പി.എൻ.എക്സ്. 276/2026
date
- Log in to post comments