Skip to main content

പട്ടികജാതി പട്ടികവർഗ വിഭാഗകാർക്ക് സ്വയം തൊഴിൽ  പദ്ധതി

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ മിൽമയുമായി  ചേർന്ന് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട തൊഴിൽരഹിതർക്ക്  വേണ്ടി   സ്വയം തൊഴിൽ  പദ്ധതി നടപ്പിലാക്കുന്നു.  ഇതിലേക്ക്  യോഗ്യരായവർക്ക് അപേക്ഷിക്കാം.

അപേക്ഷകർ സംരംഭകത്വ ഗുണമുള്ളവരും 18നും 60നും മദ്ധ്യേ പ്രായമുള്ളവരായും ആയിരിക്കണം. പാലിനും അനുബന്ധ  ഉത്പ്പന്നങ്ങൾക്കും വിപണന സാധ്യതയുള്ള സ്ഥലങ്ങളിൽ ‘മിൽമ ഷോപ്പീ' അല്ലെങ്കിൽ ‘മിൽമ പാർലർ’ആരംഭിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അവസരം ലഭിക്കും. ഇതിനാവശ്യമായി വായ്പ കോർപറേഷന്റെ നിബന്ധനകൾക്ക് വിധേയമായി അനുവദിക്കുന്നതുമാണ്. വായ്പയുടെ തിരിച്ചടവ് കാലാവധി അഞ്ച് വർഷമാണ്. കോർപറേഷനും മിൽമ  അധികൃതരും സംയുക്തമായി തിരിഞ്ഞെടുക്കുന്ന സ്ഥലങ്ങളിലായിരിക്കും സംരംഭം ആരംഭിക്കുവാൻ അനുമതി നൽകുക. ആവശ്യമായ സ്ഥലവും കെട്ടിടവും അനുബന്ധ സൗകര്യങ്ങളും അപേക്ഷകൻ സ്വന്തമായി സജ്ജീകരിക്കേണ്ടതാണ്. തെരെഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് സംരംഭം  സുഗമമായി നടത്താനാവശ്യമായ ഉത്പന്നങ്ങൾക്കും സാങ്കേതിക സഹായവും മിൽമ ലഭ്യമാക്കുന്നതാണ്. കൂടാതെ ഫ്രീസർ ,കൂളർ എന്നിവ സബ്‌സിഡി നിരക്കിൽ മിൽമ ലഭ്യമാക്കുന്നതാണ്. ഷോപ്പീ/പാർലറിന് ആവശ്യമായ സൈനേജ് മിൽമ നൽകുന്നതായിരിക്കും. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കുമായി കോർപ്പറേഷന്റെ ആലപ്പുഴ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ:9400068504.

date