പട്ടികവർഗ്ഗ വികസന വകുപ്പിൻ്റെ സ്കൂളിലേക്കുള്ള പ്രവേശനം: അപേക്ഷ ക്ഷണിച്ചു
പട്ടികവർഗ്ഗ വികസന വകുപ്പിൻ്റെ വിവിധ സ്കൂളുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം(കട്ടേല), കൊല്ലം(കുളത്തുപ്പുഴ), പത്തനംതിട്ട(വടശ്ശേരിക്കര), കോട്ടയം (ഏറ്റുമാനൂർ),ഇടുക്കി (മൂന്നാർ), തൃശൂർ (ചാലക്കുടി), പാലക്കാട് (അട്ടപ്പാടി), വയനാട് (കണിയാമ്പറ്റ, നല്ലൂർനാട്), കണ്ണൂർ, കാസര്‍കോട് എന്നീ 11 മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്ക് 2026-27 അധ്യയന വർഷം അഞ്ചാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. കൂടാതെ വയനാട് ജില്ലയിലെ പൂക്കോട്, ഇടുക്കി ജില്ലയിലെ പൈനാവ്, പാലക്കാട് ജില്ലയിലെ അട്ടപ്പാടി, കാസര്‍കോട് ജില്ലയിലെ കരിന്തളം എന്നീ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകിലെ സി.ബി.എസ്.സി സിലബസിലെ ആറാം ക്ലാസിലേക്കുള്ള പ്രവേശനത്തിനുമാണ് അപേക്ഷ ക്ഷണിച്ചത്.
ഇപ്പോൾ നാലാം ക്ലാസിൽ പഠിക്കുന്നതും കുടുംബ വാർഷിക വരുമാനം 200000 രൂപയിൽ കവിയാത്തതുമായ കുട്ടികൾക്ക് രക്ഷിതാക്കൾ മുഖേന കുളത്തൂപ്പുഴ മോഡൽ റസിഡൻഷ്യൽ സ്കൂളിലേക്കും, ഇപ്പോൾ അഞ്ചാം ക്ലാസിൽ പഠിക്കുന്നതും, 2026 മാർച്ച് 31ന് 10- 13 വയസ്സ് പൂർത്തിയാകുന്നതുമായ പട്ടികവർഗ്ഗ വിദ്യാർഥികൾക്ക് പൂക്കോട്,പൈനാവ്, അട്ടപ്പാടി,കരിന്തളം എന്നീ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്കും പ്രവേശനത്തിനായി അപേക്ഷിക്കാവുന്നതാണ്. പ്രാക്തന ഗ്രോത്രവർഗ്ഗക്കാരെ വാർഷിക വരുമാന പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
അപേക്ഷാ ഫോമുകൾ പുനലൂർ ജില്ലാ ട്രൈബൽ ഡെവലപ്‌പ്‌മെൻ്റ് ഓഫീസിൽ നിന്നും, കുളത്തുപ്പുഴ/ ആലപ്പുഴ ട്രൈബൽ എക്‌സറ്റൻഷൻ ഓഫീസുകളിൽ നിന്നും ലഭ്യമാണ്. www.stmrs.in എന്ന സൈറ്റ് മുഖേനയും അപേക്ഷിക്കാം. അയച്ച അപേക്ഷകളുടെ പ്രിന്റ് ഔട്ട് പുനലൂർ ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസിലോ, എക്സ്റ്റൻഷൻ ഓഫീസ് കുളത്തുപ്പുഴ/ആലപ്പുഴയിലോ ലഭ്യമാക്കണം. ഫോൺ: 0475-2222353.
- Log in to post comments