Skip to main content

ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ്: വിദ്യാഭ്യാസ ജില്ലാതല മത്സരത്തിൽ 335 ടീമുകൾ പങ്കെടുത്തു

കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മത്സരത്തിലെ സ്‌കൂൾ വിഭാഗം വിദ്യാഭ്യാസജില്ലാതല മത്സരത്തിൽ ജില്ലയിൽ നിന്ന് 335 ടീമുകൾ പങ്കെടുത്തു. സ്‌കൂൾ വിഭാഗം പ്രാരംഭഘട്ട മത്സരത്തിൽ വിജയികളായ രണ്ട് ടീമുകൾ വീതമാണ് വിദ്യാഭ്യാസജില്ലാതല മത്സരത്തിൽ പങ്കെടുത്തത്. 

രാവിലെ 9 ന് ജില്ലയിലെ നാല് ക്വിസ് മത്സര കേന്ദ്രങ്ങളിലും രജിസ്‌ട്രേഷൻ തുടങ്ങി. 11 മണിക്കാണ് മത്സരങ്ങൾ ആരംഭിച്ചത്. വിദ്യാഭ്യാസ ജില്ലാതല മത്സരത്തിൽ വിജയിച്ച 10 ടീമുകൾ വീതം ജില്ലാതല മത്സരത്തിൽ പങ്കെടുക്കും.  

ആലപ്പുഴ വിദ്യാഭ്യാഭ്യാസ ജില്ലയിലെ മത്സര കേന്ദ്രമായ ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മത്സരത്തിൽ 80 ടീമുകൾ പങ്കെടുത്തു.  സാഹിത്യം, ശാസ്ത്രം, സർക്കാർ പദ്ധതികൾ, കായികം തുടങ്ങിയ വിവിധ മേഖലകളിൽ നിന്നായി 30 ചോദ്യങ്ങളാണ്  ചോദിച്ചത്. ഗവ. ഗേൾസ് എച്ച് എസ് ഹരിപ്പാട്, ഗവ. ബോയ്‌സ് എച്ച് എസ് ഹരിപ്പാട്, ഗവ.എച്ച് എസ് പറവൂർ, ഗവ. എച്ച് എസ് എസ് കക്കാഴം, എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ് പള്ളിപ്പാട്, എൻ എസ് എസ് എച്ച് എസ് എസ് കരുവാറ്റ, ഗവ. മോഡൽ എച്ച് എസ് എസ് ഹരിപ്പാട്, എസ് എൻ എം എച്ച് എസ് എസ് പുറക്കാട്, ബി ബി ജി എച്ച് എസ് എസ് നങ്ങ്യാർകുളങ്ങര, ഗവ. മോഡൽ എച്ച് എസ് എസ് അമ്പലപ്പുഴ എന്നീ സ്കൂളുകളിലെ വിദ്യാർത്ഥികളാണ് വിജയിച്ചത്. ഗവ. ടി ടി ഐ മുൻ അധ്യാപകൻ ജി മണി ക്വിസ് നയിച്ചു.

കുട്ടനാട് വിദ്യാഭ്യാസജില്ലാതല മത്സരം നെടുമുടി എൻ.എസ്.എസ് എച്ച്.എസ്.എസിൽ നടന്നു. 38 ടീമുകൾ പങ്കെടുത്തു. മത്സരത്തിൽ സെന്റ് സേവിയേഴ്സ് എച്ച് എസ് മിത്രകരി, എൻ.എസ്.എസ് എച്ച്.എസ് കാവാലം, ഡി.ബി.എച്ച്.എസ് തകഴി, ഗവ എച്ച്.എസ് കൊടുപ്പുന്ന ,ലിറ്റിൽ ഫ്ലവർ ജി.എച്ച്.എസ് പുളിങ്കുന്ന് ,എൻ.എസ്.എസ് എച്ച്.എസ് ഈര, ഗവ എച്ച്.എസ് തെക്കേക്കര, ഗവ വി.എച്ച്.എസ് തലവടി, സെന്റ് ജോസഫ്സ്, എച്ച്.എസ്.എസ് പുളിങ്കുന്ന്, എം.ടി.എച്ച്.എസ് ആനപ്രമ്പാൽ എന്നീ സ്കൂളുകളുകളിലെ ടീമുകൾ വിജയികളായി.

മാവേലിക്കര ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന മത്സരത്തിൽ 146 ടീമുകൾ പങ്കെടുത്തു. സി.ബി.എം.എച്ച്.എസ് നൂറനാട്, എൻ.ആർ.പി.എം.എച്ച്.എസ്.എസ് കായംകുളം, എസ്.വി.എച്ച്.എസ് ചെറിയനാട്, ഡി.ബി.എച്ച്.എസ്.എസ് ചെറിയനാട്, ജി.എച്ച്.എസ്.എസ് രാമപുരം, വി.എച്ച്.എസ്.എസ് ചുനക്കര, എസ്.വി.എച്ച്.എസ് പാണ്ടനാട്, ഗവ ബോയ്സ് എച്ച്.എസ്.എസ് കായംകുളം, പടനിലം എച്ച്.എസ്.എസ് എന്നീ സ്കൂളുകളിലെ വിദ്യാർഥികൾ വിജയികളായി. മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് എച്ച്.എസ്.എസ് അധ്യാപകൻ ഐസക് രാജു മത്സരം നയിച്ചു.
ചേർത്തല ഹോളിഫാമിലി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ നിന്നുള്ള വിവിധ സ്കൂളുകളിലെ 71 ടീമുകൾ പങ്കെടുത്തു.  മുഹമ്മ എം.ടി.എച്ച്.എസ്,  കലവൂർ ജി.എച്ച്.എസ്.എസ്,  ചേർത്തല സൗത്ത് ജി.എച്ച്.എസ്.എസ്,  ശ്രീകണ്ഠേശ്വരം എസ്.എൻ.എച്ച്.എസ്.എസ്,  അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി എച്ച്.എസ്.എസ്,   മാരാരിക്കുളം എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ്,  പെരുമ്പളം ഗവ. എച്ച്.എസ്,   മണപ്പുറം സെന്റ് തെരേസാസ് എച്ച്.എസ് എന്നീ സ്‌കൂളുകളിലെ  ടീമുകൾ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടി.  ഡി.ഇ.ഒ എം. അബ്ദുൽ സലാമിന്റെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ ടൗൺ സ്കൂൾ അധ്യാപകൻ അരവിന്ദ് കുമാർ പൈ ക്വിസ് മാസ്റ്ററായി.
ജില്ലാതല മത്സരത്തിന് ശേഷം ഫെബ്രുവരി മൂന്നാം വാരം ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് ഗ്രാൻഡ് ഫിനാലെ നടക്കും. സ്‌കൂൾ വിഭാഗം ഫൈനൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് രണ്ട് ലക്ഷം രൂപയുമാണ് സമ്മാനത്തുകയായി ലഭിക്കുക. പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്രശസ്തിപത്രവും മെമന്റോയും ലഭിക്കും.

date