Post Category
കളക്ടറേറ്റിൽ റിപ്പബ്ലിക് ദിനാഘോഷം
രാജ്യത്തിന്റെ എഴുപത്തിയേഴാമത് റിപ്പബ്ലിക് ദിനാഘോഷം കളക്ടറേറ്റിൽ സംഘടിപ്പിച്ചു. എഡിഎം വിനീത് ടി.കെ പതാക ഉയർത്തി. രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കുന്ന ക്ഷുദ്രശക്തികൾക്കെതിരെ ഏവരും ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തിൽ എഡിഎം പറഞ്ഞു. എസ്.പി.സി കേഡറ്റുകളുടെ അഭിവാദ്യം അദ്ദേഹം സ്വീകരിച്ചു.
വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, കളക്ടറേറ്റിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments