Skip to main content

റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു

വിദ്യാനഗറിലെ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വനം വന്യജീവി വകുപ്പ്മന്ത്രി എ.കെ ശശീന്ദ്രന്‍ പതാക ഉയര്‍ത്തി

റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു. വനം വന്യജീവി വകുപ്പ്മന്ത്രി എ.കെ ശശീന്ദ്രന്‍ വിദ്യാനഗറിലെ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. പൂര്‍ണ്ണമായും പ്ലാസ്റ്റിക് മുക്തമായി പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് ആഘോഷച്ചടങ്ങുകള്‍ നടത്തിയത്. ജില്ലാ പോലീസ് മേധാവി വിജയഭാരത റെഡ്ഡി ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം പി.അഖില്‍ എന്നിവര്‍ പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു. പരേഡ് ഫസ്റ്റ് കമാന്‍ഡെന്റായി ശിവം ഐ.പിഎസ്, സെക്കന്റ് ഇന്‍ കമാന്‍ഡറായി കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ എം.സദാശിവന്‍ എന്നിവര്‍ പരേഡ് നിയന്ത്രിച്ചു.

കാസര്‍കോട് ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സബ് ഇന്‍സ്പെക്ടര്‍ ഗോപിനാഥന്‍ നയിച്ച ജില്ലാ ആര്‍മ്ഡ് റിസര്‍വ് പോലീസ്, വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ എസ് അനൂപ് നേതൃത്വം നല്‍കിയ ലോക്കല്‍ പോലീസ്, കാസര്‍കോട് വനിതാ സെല്‍ സബ് ഇന്‍സ്പെക്ടര്‍ എം വി ശരണ്യ നയിച്ച വനിത പോലീസ്, കാസര്‍കോട് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ജി.ആദര്‍ശ് നയിച്ച എക്സൈസ് ഡിവിഷന്‍, കെ.വി ബിജു നേതൃത്വം നല്‍കിയ കാസര്‍കോട് കമ്മ്യൂണിറ്റി പോലീസ് സ്റ്റുഡന്റ് പോലീസ്, അണ്ടര്‍ ഓഫീസര്‍ എം.കെ അഭിനവ് നയിച്ച  കാസര്‍കോട് ഗവ. കോളേജ് സീനിയര്‍ ഡിവിഷന്‍ എന്‍.സി.സി, സീനിയര്‍ അണ്ടര്‍ ഓഫീസര്‍ കെ.ദര്‍ശന നേതൃത്വം നല്‍കിയ കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് സീനിയര്‍ ഡിവിഷന്‍ എന്‍.സി.സി , സര്‍ജന്റ് എച്ച്.ആര്‍ ധന്‍വി നയിച്ച കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍സെക്കന്ററി സ്‌കൂള്‍ ജൂനിയര്‍ ഡിവിഷന്‍ എന്‍.സി.സി, ഉളിയത്തടുക്ക ജയ് മാത സീനിയര്‍ സെക്കന്ററി സ്‌കൂളിലെ സി.കെ മുഹമ്മദ് ഷിസന്‍ നയിച്ച ബാന്‍ഡ് പാര്‍ട്ടി, ആരോണ്‍ ശിവ നയിച്ച കാറഡുക്ക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ജൂനിയര്‍ ഡിവിഷന്‍ എന്‍.സി.സി,  സെര്‍ജന്റ് എം നിരഞ്ജന്‍ നയിച്ച ജി.എച്ച്.എസ്.എസ് ചെമ്മനാട് സ്‌കൂളിലെ എയര്‍ഫോഴ്സ് ജൂനിയര്‍ ഡിവിഷന്‍ എന്‍.സി.സി, കെ.രാകേന്ദു നയിച്ച നീലേശ്വരം രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജൂനിയര്‍ ഡിവിഷന്‍ എന്‍.സി.സി -നേവല്‍ വിങ്, പി.ഇഷാനി നേതൃത്വം നല്‍കിയ ഉദിനൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്റ്റുഡന്റസ് പോലീസ് കേഡറ്റ്, ദിയ പാര്‍വതി നയിച്ച എന്‍.എച്ച്.എസ്.എസ് പെര്‍ഡാല സ്റ്റുഡന്റ് പോലീസ് കേഡറ്റ്, കെ.ആര്‍ അനശ്വര നേതൃത്വം നല്‍കിയ ജി.എം.ആര്‍ .എച്ച്.എസ്.എസ് ഗേള്‍സ് പരവനടുക്കം സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ശിവന്യ നയിച്ച കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, പി.പി ആദില്‍രാജ് നയിച്ച കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി.എം.ഐ പബ്ലിക്ക് സ്‌കൂള്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് എന്നീ പ്ലാറ്റുനുകള്‍ അണി നിരന്നു.

പരേഡില്‍ മികച്ച പ്രകടനം കാഴ്ച വെച്ച കാസര്‍കോട് ജില്ലാ  പോലീസ് ആസ്ഥാനം സബ് ഇന്‍സ്പെക്ടര്‍ ഗോപിനാഥന്‍ നയിച്ച ജില്ലാ ആര്‍മ്ഡ് റിസര്‍വ് പോലീസ്,കെ വി ബിജു നേതൃത്വം നല്‍കിയ കാസര്‍കോട് കമ്മ്യൂണിറ്റി പോലീസ് സ്റ്റുഡന്റ് പോലീസ്,അണ്ടര്‍ ഓഫീസര്‍ എം കെ അഭിനവ് നയിച്ച  ഗവ. കോളേജ് സീനിയര്‍ ഡിവിഷന്‍ എന്‍.സി.സി,ഉളിയത്തടുക്ക ജയ് മാത സീനിയര്‍ സെക്കന്ററി സ്‌കൂളിലെ സി കെ മുഹമ്മദ് ഷിസന്‍ നയിച്ച ബാന്‍ഡ് പാര്‍ട്ടി, ജി എച്ച് എസ് എസ് ചെമ്മനാട് സ്‌കൂളിലെ എയര്‍ഫോഴ്സ് സെര്‍ജന്റ് എം നിരഞ്ജന്‍ നയിച്ച ജൂനിയര്‍ ഡിവിഷന്‍ എന്‍ സി സി, കെ ആര്‍ അനശ്വര  നേതൃത്വം നല്‍കിയ ജി.എം.ആര്‍.എച്ച്.എസ്.എസ് ഗേള്‍സ് പരവനടുക്കം സ്റ്റുഡന്റ് പോലീസ് കേഡറ്റ്,പി പി ആദില്‍രാജ് നയിച്ച കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി.എം.ഐ പബ്ലിക്ക് സ്‌കൂള്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് എന്നി പ്ലാറ്റുണുകള്‍ക്കുള്ള പുരസ്‌കാരം വീശിഷ്ടാതിഥി ജില്ലയുടെ ചുമതലയുള്ള വനം, വന്യ ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നല്‍കി.

രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, ഇ.ചന്ദ്രശേഖരന്‍ സി.എച്ച് കുഞ്ഞമ്പു, എ.കെ.എം അഷറഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സാബു എബ്രഹാം വൈസ് പ്രസിഡണ്ട് കെ.കെ സോയ, കാസര്‍കോട് മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, വൈസ് പ്രസിഡണ്ട് ഉഷ അർജുൻ, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വസന്തൻ മറ്റ് ജന പ്രതിനിധികള്‍, ജീവനക്കാര്‍ വിദ്യാർത്ഥികൾ പൊതുജനങ്ങൾ  പങ്കെടുത്തു.

date