Skip to main content

സി എം മെഗാ ക്വിസ് ജില്ലാതല മത്സരം: ജനുവരി 30 ന് മേഴ്സി കോളേജില്‍

 

സി എം മെഗാ ക്വിസ് മത്സരത്തിന്റെ സ്‌കൂള്‍ /കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള ജില്ലാതല മത്സരം ജനുവരി 30 ന്  പാലക്കാട് മേഴ്സി കോളേജില്‍ നടക്കും. സ്‌കൂള്‍ തല മത്സരങ്ങള്‍ രാവിലെ ഒന്‍പതിനും, കോളേജ് തല മത്സരങ്ങള്‍ ഉച്ചയ്ക്ക് 1.15 നും ആരംഭിക്കും. സ്‌കൂള്‍ തല മത്സരത്തില്‍ ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി 30 ടീമുകളും, കോളേജ്തല മത്സരങ്ങളില്‍ ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നായി 94 ടീമുകളും പങ്കെടുക്കും. ശരിയുത്തരം നല്‍കുന്ന കാണികള്‍ക്കും സമ്മാനങ്ങള്‍ ഉണ്ട്. ഇന്ററാക്ടീവ് രീതിയിലായിരിക്കും മത്സരം നടക്കുക.

 

date