Skip to main content

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

ഫിഷറീസ് ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന മാസ്റ്റർ കൺട്രോൾ റൂമിലേക്ക് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ/എംസിഎയിൽ ബി. ടെക് ആണ് യോഗ്യത. പ്രായപരിധി 22-40 വയസ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പും സഹിതമുള്ള അപേക്ഷ ഫെബ്രുവരി 10 വൈകിട്ട് ന് മുമ്പ് ഫിഷറീസ് ഡയറക്ടർക്ക് സമർപ്പിക്കണം. ഇ-മെയിൽfisheriesdirectoratetvm@gmail.comഫോൺ: 0471 2305042.

പി.എൻ.എക്സ്. 376/2026

date