Post Category
ക്ഷീരോല്‍പന്ന നിര്‍മ്മാണ പരിശീലനം
ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോല്‍പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ ഫെബ്രുവരി മൂന്ന് മുതല്‍ 12 വരെ 10 ദിവസങ്ങളിലായി 'ക്ഷീരോല്‍പന്ന നിര്‍മ്മാണ പരിശീലന' പരിപാടി സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ള ക്ഷീരകര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം മുഖേന നേരിട്ടോ ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ മുഖാന്തിരമോ, അതാത് ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍മാര്‍ മുഖാന്തിരമോ രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് പരിശീലനം. രജിസ്‌ട്രേഷന്‍ ഫീസ് 135 രൂപ. പരിശീലനാര്‍ഥികള്‍ ജനുവരി 30ന് വൈകുന്നരം അഞ്ച് മണിക്ക് മുൻപ് പേര് രജിസ്റ്റര്‍ ചെയ്യണം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് പരിശീലനത്തിനെത്തുമ്പോള്‍ ഹാജരാക്കേണ്ടതാണ്. ഫോണ്‍: 0476 2698550, 9446614754
date
- Log in to post comments