Skip to main content

ജൂനിയർ ഇൻസ്ട്രക്ടർ

തിരുവനന്തപുരംചാല ഗവ. ഐ.ടി.ഐ.യിൽ മൾട്ടീമീഡിയ അനിമേഷൻ സ്‌പെഷ്യൽ എഫക്ട്സ് ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് (പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച്) താൽകാലിക ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് ഫെബ്രുവരി 9ന് അഭിമുഖം നടക്കും. മൾട്ടീമീഡിയ അനിമേഷൻ & സ്‌പെഷ്യൽ എഫക്ട്സിൽ ബി.വോക്ക് അല്ലെങ്കിൽ ഡിഗ്രി / വിഷയത്തിൽ രണ്ട് വർഷ ഡിപ്ലോമ / ഡി.ജി.റ്റി.യിൽ നിന്നും കരസ്ഥമാക്കിയ അഡ്വാൻസ്ഡ് ഡിപ്ലോമ (വൊക്കേഷണൽ) / ബന്ധപ്പെട്ട ട്രേഡിൽ N.T.C./N.A.C 3 വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാർഥികൾ ഉച്ചയ്ക്ക് 2 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി ചാല ഗവ. ഹൈസ്‌കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ചാല ഐ.ടി.ഐ. പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ : 0471 2459255.

പി.എൻ.എക്സ്. 547/2026

date