Skip to main content

വ്യക്തിത്വവികസന / കമ്മ്യൂണിക്കേഷൻ പരിശീലകർക്ക് അവസരം 

കേരള ഡെവലപ്പ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC), വ്യക്തിത്വ വികസന പരിശീലകരുടെ (Personality Development Professionals) എംപാനൽമെന്റിനായി അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും സോഫ്റ്റ് സ്‌കിൽ/കമ്മ്യൂണിക്കേഷൻ പരിശീലന രംഗത്ത് കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താല്പര്യമുള്ളവർ അപേക്ഷാ ഫോംസി.വിസർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ kdiscrecruitment2025.01@gmail.com എന്ന ഇമെയിലിലേക്ക് ഫെബ്രുവരി 15 വൈകുന്നേരം 5 മണിക്ക് മുൻപായി അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2320101https://cmd.kerala.gov.in/recruitment/.

പി.എൻ.എക്സ്. 604/2026

date