Skip to main content

സഞ്ജു സാംസൺ കേരള സവാരിയുടെ ഗുഡ്‌വിൽ അംബാസഡർ

കേരള സർക്കാരിന്റെ ഓൺലൈൻ ടാക്സി സർവീസായ കേരള സവാരിയുടെ ഗുഡ്‌വിൽ അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. പൊതുഗതാഗത മേഖലയിലെ കേരളം സൃഷ്ടിച്ച വിപ്ലവകരമായ മാറ്റത്തിന്റെ മുഖമായികേരള സർക്കാർ തൊഴിൽ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ മാതൃകാ സംരംഭത്തിന്റെ സന്ദേശം സംസ്ഥാനമൊട്ടാകെ എത്തിക്കുന്നതിൽകേരളത്തിന്റെ അഭിമാനമായ സഞ്ജു സാംസൺ നിർണായക പങ്കാളിയാകും.

യാത്രക്കാർക്കും ഡ്രൈവർമാർക്കും ഒരുപോലെ നീതി ഉറപ്പാക്കുന്ന കേരള സവാരിസർക്കാർ അംഗീകൃത നിരക്കുകളിൽ സുതാര്യമായി പ്രവർത്തിക്കുന്നു. അധിക ചാർജുകളോ സർജ് പ്രൈസിംഗോ ഇല്ല. കമ്മീഷൻ ഇല്ലാത്ത പ്രവർത്തന മാതൃകയിലൂടെ ഡ്രൈവർമാരുടെ വരുമാനം പൂർണമായി സംരക്ഷിക്കുന്ന ഈ സേവനമാണ് സ്വകാര്യ ആപ്പുകളിൽ നിന്ന് കേരള സവാരിയെ വേറിട്ടു നിർത്തുന്നത്.

തിരുവനന്തപുരംഎറണാകുളംതൃശൂർ ജില്ലകളിൽ വിജയകരമായി പ്രവർത്തിക്കുന്ന കേരള സവാരി11.36 ലക്ഷം യാത്രകൾ പൂർത്തിയാക്കിയതോടൊപ്പം ഡ്രൈവർമാർക്ക് 27.58 കോടി രൂപയുടെ വരുമാനം സൃഷ്ടിച്ചു നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനുള്ള ശക്തമായ പദ്ധതികൾ മുന്നോട്ട് പോകുന്നുണ്ട്.

ലാഭത്തേക്കാൾ പൊതുനന്മ മുൻനിർത്തിതൊഴിൽ സൃഷ്ടിയും സാമൂഹിക ഉത്തരവാദിത്തവും ഒരുപോലെ പ്രാധാന്യം നൽകുന്ന മാതൃകാ സംരംഭമാണ് കേരള സവാരി. യാത്രക്കാർക്ക് സുരക്ഷിതവും സുതാര്യവുമായ സേവനം ഉറപ്പാക്കുന്നതിനൊപ്പംഡ്രൈവർമാരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിൽ ഈ പ്ലാറ്റ്‌ഫോം പ്രത്യേക ശ്രദ്ധ ചെലുത്തുന്നു.

ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനും കേരളത്തിന്റെ അഭിമാനവുമായ സഞ്ജു സാംസൺ ഗുഡ്‌വിൽ അംബാസഡറായി ചേരുന്നതോടെ കേരള സവാരിയുടെ സന്ദേശം ഇളംതലമുറയിലേക്കും സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും ശക്തമായി എത്തിച്ചേരും.

പി.എൻ.എക്സ്. 605/2026

date