Skip to main content

2026-27 ലെ പാഠപുസ്തക വിതരണത്തിന്റെയും സൗജന്യ സ്കൂൾ യൂണിഫോം പദ്ധതി ഉദ്ഘാടനം ഫെബ്രുവരി 13 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

2026-27 അധ്യയന വർഷത്തിലെ പാഠപുസ്തക വിതരണത്തിന്റെയും സൗജന്യ സ്‌കൂൾ യുണിഫോം/കൈത്തറി യുണിഫോം പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 13ന് ഉച്ചയ്ക്ക് 12ന് പട്ടം സെന്റ് മേരീസ് സ്‌കൂളിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 2026-27 അധ്യയന വർഷത്തിൽ മുതൽ 10 വരെ ക്ലാസ്സുകളിലേയ്ക്കായി 3.5 കോടി പാഠപുസ്തകങ്ങൾ ഒന്നാം വാല്യത്തിൽ ഇൻഡന്റ് ചെയ്തിട്ടുണ്ട്.  രണ്ടാം വാല്യത്തിൽ 1.9 കോടി പാഠപുസ്തകങ്ങൾ ഇൻഡന്റ് ചെയ്തിട്ടുണ്ട്.  2025-26 അദ്ധ്യയന വർഷം ഒന്നാം വാല്യത്തിൽ 3.8 കോടി പാഠപുസ്തകങ്ങളും രണ്ടാം വാല്യത്തിൽ 2.16 കോടി പാഠപുസ്തകങ്ങളാണ് ഇൻഡന്റ് ചെയ്തിരുന്നത്. 2026-27 അദ്ധ്യയന വർഷത്തേയ്ക്ക് 79 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി നിലവിൽ കെ.ബി.പി.എസിൽ പൂർത്തീകരിച്ചിട്ടുണ്ട്.  ഇതിൽ 55 ലക്ഷം പാഠപുസ്തകങ്ങൾ കെ.ബി.പി.എസ് വിവിധ ഹബ്ബുകളിൽ എത്തിച്ചിട്ടുണ്ട്. ഫെബ്രുവരി രണ്ടാം വാരത്തിൽ തന്നെ വിതരണം ആരംഭിച്ച് മേയ് അവസാന വാരത്തോട് കൂടി തന്നെ എല്ലാ പുസ്തകങ്ങളും സ്‌ക്കൂളുകളിൽ എത്തിക്കുന്നതിനുള്ള നടപടികളാണ് നിലവിൽ സ്വീകരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സൗജന്യ സ്‌കൂൾ യുണിഫോം/കൈത്തറി യൂണിഫോം പദ്ധതി 2026-27

പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈത്തറി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സൗജന്യ യുണിഫോം പദ്ധതി രണ്ട് ഘടകങ്ങളായാണ് നടപ്പിലാക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിൽ വരുന്ന സൗജന്യ യൂണിഫോം പദ്ധതിയും സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയും. സംസ്ഥാനത്തെ സ്റ്റാൻഡ് എലോൺ എൽ.പിയു.പി  സർക്കാർ സ്‌കൂളുകളിലും, 1 മുതൽ വരെയുള്ള എയ്ഡഡ് എൽ.പി സ്‌കൂളുകളിലും കൈത്തറി വകുപ്പ് വഴി കൈത്തറി യൂണിഫോം നൽകിവരുന്നു.

കൈത്തറി യൂണിഫോം ലഭിക്കാത്ത മുതൽ  വരെയുള്ള ഗവ.  ഹൈസ്‌കൂളിലെ എപിഎൽ വിഭാഗം ആൺകുട്ടികൾക്കും, 1 മുതൽ  വരെയുള്ള എയ്ഡഡ് ഹൈസ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും ഇതോടൊപ്പം മുതൽ  വരെയുള്ള എയ്ഡഡ് സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും ഒരു കുട്ടിക്ക് രണ്ട് ജോഡി യൂണീഫോമിന് 600 രൂപ നിരക്കിൽ അലവൻസ് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും നൽകിവരുന്നു.

പ്രസ്തുത രണ്ട് വിഭാഗങ്ങളിലും ഉൾപ്പെടാത്ത  സർക്കാർ ഹൈസ്‌കൂളുകളിലെ മുതൽ വരെയുള്ള ബിപിഎൽ ആൺകുട്ടികൾഎസ്.സി/എസ്.ടി ആൺകുട്ടികൾമുഴുവൻ പെൺകുട്ടികൾ എന്നീ വിഭാഗങ്ങൾക്ക്  എസ്.എസ്.കെ യൂണിഫോം തുക നൽകുന്നു.   

2026-27 അധ്യനവർഷത്തെ കൈത്തറി യുണിഫോം വിതരണത്തിനുള്ള കുട്ടികളുടെ വിവരങ്ങൾ കൈറ്റ് വെബ്സൈറ്റ് മുഖേന ലഭ്യമായത് പ്രകാരം 8,00,193 കുട്ടികൾക്ക് വിതരണം ചെയ്യേണ്ടത് ഉണ്ട്.

പി.എൻ.എക്സ്. 607/2026 

date