Skip to main content

സ്റ്റാഫ് നഴ്സ്

എറണാകുളം ജനറൽ ആശുപത്രിയിൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് ബിസിസിപിഎൻ കോഴ്സ് പാസായിട്ടുള്ളവരെ സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് ഫെബ്രുവരി 17 രാവിലെ 11 ന് അഭിമുഖം നടത്തും. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0484 – 2386000.

പി.എൻ.എക്സ്. 659/2026

date