27 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം
ജില്ലയിലെ 27തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2026-27വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി (അഡ്ഹോക്) യോഗം അംഗീകാരം നല്കി. ഇതോടെ ജില്ലയിലെ 27 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ പദ്ധതി നിര്‍വഹണം ആരംഭിക്കാന്‍ സാധിക്കും. ആലപ്പുഴ ജില്ലാ പഞ്ചായത്ത്, ചെങ്ങന്നൂര്‍ നഗരസഭ, ഭരണിക്കാവ്, പട്ടണക്കാട്, ആര്യാട്, ചെങ്ങന്നൂര്‍, മാവേലിക്കര എന്നീ ബ്ലോക്ക് പഞ്ചായത്തുകള്‍, കൈനകരി, ഭരണിക്കാവ്, പാണാവള്ളി, വയലാര്‍, വെളിയനാട്, തുറവൂര്‍, നീലംപേരൂര്‍, കാവാലം, തഴക്കര, ചമ്പക്കുളം, മണ്ണഞ്ചേരി, കുമാരപുരം, ആര്യാട്, കരുവാറ്റ, നെടുമുടി, അരൂക്കുറ്റി, മാരാരിക്കുളം വടക്ക്, തണ്ണീര്‍മുക്കം, പട്ടണക്കാട്, കടക്കരപ്പള്ളി എന്നീ ഗ്രാമപഞ്ചായത്തുകളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ജില്ലാആസൂത്രണ കമ്മിറ്റി (അഡ്ഹോക്) ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ എ. മഹേന്ദ്രന്റെ അധ്യക്ഷതയിൽ ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാര്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ലിറ്റി മാത്യൂ ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ യോഗത്തെ അറിയിക്കുകയും നടപ്പുവര്‍ഷത്തെ പദ്ധതി നിര്‍വ്വഹണ പുരോഗതിയും, പുതിയ വാര്‍ഷിക പദ്ധതി രൂപീകരണ റിപ്പോര്‍ട്ടും യോഗത്തില്‍ അവതരിപ്പിച്ചു. തദ്ദേശ സ്ഥാപന അധ്യക്ഷന്മാര് തങ്ങളുടെ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത 2026-27 വര്‍ഷത്തെ ജനറല്‍, എസ്.സി.പി, ടി.എസ്.പി., ഡിജി കേരള, അഗതി ആശ്രയ പദ്ധതി, ലൈഫ് മിഷന് ഭവന പദ്ധതി, വയോജന പരിപാലനം, പാലിയേറ്റീവ് കെയര്‍ ഉള്‍പ്പെടെയുള്ള പദ്ധതികളുടെ രത്നച്ചുരുക്കം യോഗത്തില്‍ അവതരിപ്പിച്ചു. നൂതന പദ്ധതികളുടെ അവതരണവും നടത്തി . തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നടപ്പ് വാര്‍ഷിക പദ്ധതി നിര്‍വ്വഹണം ഊര്‍ജ്ജിതമായി പൂര്‍ത്തിയാക്കുവാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധ്യക്ഷൻ നിര്‍ദ്ദേശം നല്കി.
- Log in to post comments