മാവൂരില്‍ മത്സ്യഫെഡ് ഫിഷ്മാര്‍ട്ട് ഉദ്ഘാടനം ചെയ്തു
സംസ്ഥാന സര്‍ക്കാറിന്റെ 'തീരത്തു നിന്നും ജനങ്ങളിലേക്ക്' പദ്ധതിയുടെ ഭാഗമായി വിഷരഹിതവും ഗുണമേന്മയുള്ളതുമായ വിവിധ ഇനം കടല്‍മത്സ്യങ്ങള്‍ മിതമായ വിലയ്ക്ക് ലഭ്യമാക്കുന്നതിനായി മാവൂരില്‍ നിര്‍മിച്ച മത്സ്യഫെഡ് ഫിഷ്മാര്‍ട്ട് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിഷരഹിതമായ വിവിധയിനം മത്സ്യങ്ങള്‍, മത്സ്യഫെഡിന്റെ വിവിധയിനം മത്സ്യ അച്ചാറുകള്‍, ചമ്മന്തിപ്പൊടി, പ്രോണ്‍റോസ്റ്റ്, അമിതവണ്ണവും കൊഴുപ്പും കുറക്കുന്നതിനുള്ള കൈറ്റോണ്‍ കാപ്‌സ്യൂള്‍ തുടങ്ങിയവ ഫിഷ്മാര്‍ട്ടില്‍ ലഭ്യമാണ്. ആധുനിക സൗകര്യങ്ങളോടെ പൂര്‍ണമായും ശീതീകരിച്ചാണ് ഫിഷ്മാര്‍ട്ട് ഒരുക്കിയിരിക്കുന്നത്.
ചടങ്ങില്‍ മത്സ്യഫെഡ് ബോര്‍ഡ് മെമ്പര്‍ വി.കെ മോഹന്‍ദാസ് അധ്യക്ഷനായി. മത്സ്യഫെഡ് ഡി.ജി.എം രമ ആര്‍ മേനോന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി മുനീറത്ത് മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് സി.പി കൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷരായ ഗീതാമണി, എന്‍.പി അഹമ്മദ്, ഉമാദേവി കുഴിപ്പിള്ളി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ ഉസ്മാന്‍, കെ.പി ചന്ദ്രന്‍, ജയശ്രീ ദിവ്യപ്രകാശ്, മത്സ്യഫെഡ് ജില്ലാ മാനേജര്‍ ഇ മനോജ്, മാര്‍ക്കറ്റിങ് ഓഫീസര്‍ ബി നിമിഷ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് നാസര്‍ മാവൂരാന്‍, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് സൈക്ക സലിം, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ബാബു വളപ്പില്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments