Post Category
കുടിശ്ശിക നിവാരണ ക്യാമ്പ്
കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്കായി മാര്‍ച്ച് ആറു മുതല്‍ കളക്ഷന്‍ ക്യാമ്പ് നടത്തും. ആറിന് മറവന്‍തുരുത്ത് പഞ്ചായത്ത് ഓഫീസിലും മാര്‍ച്ച് 10ന് 10 ടി.വി.പുരം കമ്മ്യൂണിറ്റി ഹാളിലും 13ന് ഉദയനാപുരം പഞ്ചായത്ത് ഓഫീസിലും രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെയാണ് ക്യാമ്പ്.
2026 -27 വര്‍ഷത്തെ ക്ഷേമനിധി വിഹിതവും കുടിശികയും അടയ്ക്കുന്നതിനും പുതിയതായി അംഗത്വം എടുക്കുന്നതിനും സൗകര്യമുണ്ടാകും.
60 വയസ്സുവരെ മുടക്കം കൂടാതെ വിഹിതം അടയ്ക്കുന്ന തൊഴിലാളികള്‍ക്കു മാത്രമെ വിരമിക്കല്‍ ആനുകൂല്യം ലഭിക്കൂ.
date
- Log in to post comments