Post Category
അങ്കണവാടികള്‍ക്ക് കളിക്കോപ്പുകളും വാട്ടര്‍ പ്യൂരിഫയറും വിതരണം ചെയ്തു.
പെരിങ്ങോട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്തില്‍ അങ്കണവാടികള്‍ക്ക് കളിക്കോപ്പുകളും വാട്ടര്‍ പ്യൂരിഫയറും വിതരണം ചെയ്തു. 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 312000 രൂപ ചെലവഴിച്ച് 26 അങ്കണവാടികള്‍ക്കാണ് സാമഗ്രികള്‍ വിതരണം ചെയ്തത്. പെരിങ്ങോട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.പി പ്രമോദ് പരിപാടി ഉദ്ഘാടനം ചെയ്തു.ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. പ്രീതമോള് അധ്യക്ഷയായി.
മേപ്പാടം അങ്കണവാടിയില്‍ നടന്ന പരിപാടിയില്‍ വാര്‍ഡ് അംഗങ്ങളായ രതീഷ്, ചന്ദ്രന്, വിജയന്, കൃഷ്ണന്, ശ്രീജ, സുശീല, പ്രസീത, അങ്കണവാടി ടീച്ചര്‍ സ്വര്‍ണലത, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ കെ.കെ അനിത എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments