Skip to main content

രേഖകൾ ഹാജരാക്കണം

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്. തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ അതിവർഷാനുകൂല്യത്തിന് 2018 ഡിസംബർ വരെ അപേക്ഷ സമർപ്പിച്ചിട്ടുള്ള അംഗങ്ങളിൽ ഇതുവരെ രേഖകൾ ഹാജരാക്കാത്തവർ ആധാർ കാർഡ്റേഷൻ കാർഡ്, ബാങ്ക് പാസ്സ്ബുക്ക് എന്നിവയുടെ പകർപ്പും സാക്ഷ്യപത്രവും പേര്മേൽവിലാസം എന്നിവയിൽ വ്യത്യാസമുണ്ടെങ്കിൽ വൺ ആന്റ് സെയിം സർട്ടിഫിക്കറ്റും മാർച്ച് 13 നകം ഹാജരാക്കണം. ബന്ധപ്പെടേണ്ട ഫോൺ നം: 0471- 2729175.

പി.എൻ.എക്‌സ്. 1126/2026

date