Skip to main content

സ്പെഷ്യൽ എഡ്യുക്കേറ്റർ ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലെ സ്പെഷ്യൽ എഡ്യുക്കേറ്ററുടെ താത്കാലിക ഒഴിവിലേക്ക് 18ന് രാവിലെ 10.30ന് വാക് ഇൻ ഇന്റർവ്യു നടത്തും. സോഷ്യൽ സയൻസ്, ഹുമാനിറ്റീസ്, സയൻസ് വിഷയങ്ങളിലെ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേദിവസം സി.ഡി.സിയിൽ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്www.cdckerala.org, 9446553540.

പി.എൻ.എക്‌സ്. 1132/2026

date