അപേക്ഷ ക്ഷണിച്ചു
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ്
ഡെവലപ്മെന്റിന്റെ കീഴിൽ എറണാകുളം ജില്ലയിൽ കലൂരിലും, കപ്രശ്ശേരിയിലും, മലപ്പുറം ജില്ലയിൽ വാഴക്കാട്,വട്ടംകുളം
പെരിന്തൽമണ്ണ എന്നിവിടങ്ങളിലും കോട്ടയം ജില്ലയിൽ പുതുപ്പള്ളിയിലും, ഇടുക്കി ജില്ലയിൽ മുട്ടം, തൊടുപുഴ എന്നിവിടങ്ങളിലും,പ ത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളിയിലും പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളുകളിൽ 2026-27 അദ്ധ്യയന വർഷത്തിൽ എട്ടാം സ്റ്റാന്റേർഡ് പ്രവേശനത്തിന്
അർഹരായവരിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2026 ജനുവരി ഒന്നിന് 16
വയസ്സ് തികയാത്തവരായിരിക്കണം. ഏഴാം സ്റ്റാന്റേർഡോ തത്തുല്യ പരീക്ഷയോ
പാസ്സായവർക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ സ്കൂളിൽ നേരിട്ട് ഏപ്രിൽ 16 വൈകിട്ട് 4 വരെയും ihrd.kerala.gov.inths എന്ന വെബ് സൈറ്റ് മുഖേന ഓൺലൈനായി ഏപ്രിൽ 15 വൈകിട്ട് 4 വരെയും സമർപ്പിക്കാവുന്നതാണ്.
ഫോൺ:കലൂർ(0484-2347132/8547005008) കപ്രാശ്ശേരി (ചെങ്ങമനാട്, 0484-2604116/8547005015), മലപ്പുറം
ജില്ലയിൽ വാഴക്കാട് (0483-2725215/8547005009), വട്ടംകുളം
(0494-2681498/8547005012),പെരിന്തൽമണ്ണ (04933-225086/8547021210),കോട്ടയം ജില്ലയിൽ പുതുപ്പള്ളി (0481-2351485/8547005013), ഇടുക്കി
ജില്ലയിൽ മുട്ടം, തൊടുപുഴ (04862-255755/8547005014), പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി (0469-2680574/8547005010).
- Log in to post comments