Post Category
നിയമസഭാ തിരഞ്ഞെടുപ്പ്; ടെന്‍ഡര്‍
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ കോട്ടാത്തല, ഏനാത്ത്, തൃക്കണ്ണമംഗലം എന്നീ സ്ഥലങ്ങളിലും ചടയമംഗലം നിയോജകമണ്ഡലത്തിലെ നിലമേല്‍, മടത്തറ, ചെറിയവെളിനല്ലൂര്‍ എന്നീ സ്ഥലങ്ങളിലും എസ് എസ് ടി ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കുന്നതിലെ സിവില്‍ പ്രവര്‍ത്തികള്‍ക്കായി ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 16 രാവിലെ 10.30നകം ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) കലക്ടറേറ്റ്, കൊല്ലം, 691013 വിലാസത്തില്‍ ലഭ്യമാക്കണം. ഓരോ മണ്ഡലങ്ങള്‍ക്കും പ്രത്യേകം ടെന്‍ഡര്‍ സമര്‍പ്പിക്കണം. ഫോണ്‍: 0474 2793473.
date
- Log in to post comments