Post Category
ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണ വിതരണം
കൊയിലാണ്ടി നഗരസഭയുടെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ യു കെ ചന്ദ്രന് വിതരണോദ്ഘാടനം നിര്‍വഹിച്ചു.
വികസനഫണ്ടില്‍നിന്ന് രണ്ട് ലക്ഷം രൂപ വകയിരുത്തി ഓര്‍ത്തോ ഉപകരണങ്ങളും ഹിയറിങ് എയിഡുകളുമാണ് നല്‍കിയത്. വൈസ് ചെയര്‍പേഴ്സണ്‍ സി ടി ബിന്ദു അധ്യക്ഷയായി. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ടി കെ റുഫീല പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രമ്യ പണ്ടാരക്കണ്ടി, കൗണ്‍സിലര്‍മാരായ ജയദേവന്, ബാലകൃഷ്ണന്, മൈഥിലി, പ്രിയങ്ക, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കെ അനുഷ എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments