Skip to main content

എം.ബി.എ അഭിമുഖം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ എം.ബി.എ (ഫുള്‍ടൈം) 2026-28 ബാച്ചിലേയ്ക്കുളള അഭിമുഖം മാര്‍ച്ച് 13ന് രാവിലെ 10 മണി മുതല്‍ കിക്മ ക്യാമ്പസില്‍ നടത്തും. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ഥികള്‍ക്കും പ്രത്യേക സീറ്റ് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എസ്.സി, എസ്.റ്റി, ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്. അമ്പത് ശതമാനം മാര്‍ക്കില്‍ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്കും കെ-മാറ്റ്, സി-മാറ്റ്, ക്യാറ്റ് പ്രവേശനപരീക്ഷ സ്‌കോര്‍ കാര്‍ഡ് ഉളളവര്‍ക്കും അതിനായി തയ്യാറെടുക്കുന്നവർക്കും അഭിമുഖത്തില്‍ പങ്കെടുക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:  9496366741, 8547618290.

date