Skip to main content

​അഭിമുഖം

കോട്ടയം: മൃഗസംരക്ഷണ വകുപ്പ് മൊബൈൽ വെറ്ററിനറി യൂണിറ്റ്, രാത്രികാല അടിയന്തര മൃഗചികിത്സ എന്നിവ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി വെറ്ററിനറി ഡോക്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അഭിമുഖം നടത്തും. മാർച്ച് ഒൻപതിന് ഉച്ചകഴിഞ്ഞ് 2.30-ന് കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന മൃഗസംരക്ഷണ ഓഫീസിൽ വച്ചാണ് അഭിമുഖം. സംസ്ഥാന വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത വെറ്ററിനറി സയൻസ് ബിരുദമുള്ളവർക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും സഹിതം എത്തണം. 89 ദിവസത്തേക്കാണ് നിയമനം. ഫോൺ: 0481-2563726.

date