Skip to main content

പി കെ കാളൻ പട്ടികവർഗ്ഗ സുസ്ഥിര വികസന പദ്ധതി: താക്കോൽ ദാനം പി പി ചിത്തരഞ്ജൻ എംഎൽഎ നിർവഹിച്ചു

സംസ്ഥാന സർക്കാർ  കുടുംബശ്രീ മുഖാന്തിരം 2018 മുതൽ നടപ്പിലാക്കി വരുന്ന പി കെ കാളൻ പട്ടികവർഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ച തങ്കമ്മയുടെ വീടിന്റെ താക്കോൽ ദാനവും പദ്ധതി പൂർത്തീകരണ പ്രഖ്യാപനവും  പി പി ചിത്തരഞ്ജൻ എംഎൽഎ നിർവഹിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 21-ാം വാർഡിൽ പള്ളിക്കുടം പറമ്പിൽ തങ്കമ്മക്ക് 10,50,000 രൂപ ചെലവിലാണ് പുതിയ വീട് നിർമ്മിച്ചു നൽകിയത്. പി കെ കാളൻ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച 23-ാമത്തെ വീടാണിത്. ജില്ലയിലെ പദ്ധതി പൂർത്തീകരണത്തിനായി അഞ്ച് കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. 68 വീടുകൾ നവീകരിക്കുകയും 44 വീടുകളുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തിവരികയും ചെയ്യുന്നു. 

ചടങ്ങിൽ മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ടി അംബുജാക്ഷൻ അധ്യക്ഷനായി.  ബ്ലോക്ക് പഞ്ചായത്തംഗം സൈമൺ ജോൺകുട്ടി, മാരാരിക്കുളം തെക്ക് പഞ്ചായത്തംഗം ശരത് മോൻ, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ എസ് രഞ്ജിത്ത്, മാരാരിക്കുളം തെക്ക് പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ സി പി സുശീല ടീച്ചർ, പഞ്ചായത്ത്‌ മുൻ അംഗം മെറ്റൽഡ മാർട്ടിൻ, കുടുംബശ്രീ ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ മോള്‍ജി ഖാലിദ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date