മത്സ്യബന്ധന ഉപകരണങ്ങളുടെ വിതരണോദ്ഘാടനം മന്ത്രി പി പ്രസാദ് നിർവഹിച്ചു
ജില്ലാ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ എഫ്.ആർ.പി. കട്ടമരം, ചെറിയ തടി വള്ളം, മത്സ്യബന്ധന വലകൾ എന്നിവയുടെ വിതരണോദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവ്വഹിച്ചു.
തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്തുന്നതിനായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ അധ്യക്ഷനായി.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജ്യോതിമോൾ (സന്ധ്യാ ബെന്നി), ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ആർ. റിയാസ്, പി.ആർ. ജ്യോതിലക്ഷ്മി, ജോൺ തോമസ്, ജയിംസ് ചിങ്കുതറ, പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി. വിക്രമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജെ.എ. ജയകൃഷ്ണൻ, കെ.ജെ. ഹെൻട്രി, പട്ടണക്കാട് ഗ്രാമപഞ്ചായത്ത് അംഗം പി.ബി. സുനിമോൾ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രദീപ് കുമാർ വി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി. പ്രശാന്തൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
- Log in to post comments