Post Category
ഹരിതകർമ സേനാംഗങ്ങൾക്ക് മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തു
കോട്ടയം: വൈക്കം ബ്ലോക്കിലെ ഹരിതകർമ സേനാംഗങ്ങൾക്ക് മെൻസ്ട്രുവൽ കപ്പ് വിതരണവും ബോധവത്കരണവും നടത്തി. ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത സോമൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എസ.് പുഷ്പമണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോർഡിനേറ്റർ ഷെഫി മോളി ജോൺ ക്ലാസ്സ് നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹൈമി ബോബി, കെ.വി. വിഷ്ണുപ്രിയ, കെ.ബി. രഞ്ജന, ഹരിത കേരളം മിഷൻ ബ്ലോക്ക് കോർഡിനേറ്റർ പി.ആർ. അനുപമ എന്നിവർ പങ്കെടുത്തു.
മാലിന്യ ഉത്പാദനം കുറയ്ക്കുന്നതിനായി ഡിസ്പോസബിൾ വസ്തുക്കൾ ഒഴിവാക്കി പുനരുപയോഗ സാധ്യതയുള്ളവ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെൻസ്ട്രുവൽ കപ്പ് ഉപയോഗം, സാനിറ്ററി നാപ്കിനുകൾക്കായി ഇൻസിനറേറ്റർ സ്ഥാപിക്കൽ എന്നീ പദ്ധതികൾ ഹരിതകേരളം മിഷൻ മുന്നോട്ട് വെക്കുന്നത്.
date
- Log in to post comments