Post Category
കിഡ്സ് പാർക്ക് ഉദ്ഘാടനം ചെയ്തു
കോട്ടയം: നട്ടാശ്ശേരി ഗവൺമെന്റ് യു.പി സ്‌കൂളിലെ കിഡ്സ് പാർക്കിന്റെ ഉദ്ഘാടനവും 109-ാമത് വാർഷികാഘോഷവും വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി വർക്കി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ആശാ രാജേഷ് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു അമ്പലത്തിങ്കൽ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സിനി ബോബി എന്നിവർ പഠന പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ വിദ്യാർഥികൾക്ക് പുരസ്‌കാരം നൽകി. ഗ്രാമപഞ്ചായത്തംഗങ്ങളായ ഉഷ വേണുഗോപാൽ, ലക്ഷ്മി എ. നായർ, സ്‌കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു ബി. നായർ, എം.യു. സജിമോൻ, പി.ആർ. ജയസുധ എന്നിവർ പങ്കെടുത്തു.
date
- Log in to post comments