പരീക്ഷാഫലം
കോട്ടയം: ഐ.എച്ച്.ആർ.ഡി. 2025 ഡിസംബർ മാസത്തിൽ നടത്തിയ പി.ജി.ഡി.സി.എ ഒന്നും രണ്ടും സെമസ്റ്റർ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്സ് ആൻഡ് സെക്യൂരിറ്റി ഒന്നും രണ്ടും സെമസ്റ്റർ, ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.റ്റി.ഒ.എ) ഒന്നും രണ്ടും സെമസ്റ്റർ, ഡി.സി.എ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് എന്നീ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവും മാർക്കിന്റെ വിശദാംശങ്ങളും www.ihrd.ac.in എന്ന വെബ്സൈറ്റിലും അതാത് പരീക്ഷാകേന്ദ്രങ്ങളിലും ലഭിക്കും. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ മാർച്ച് 24 വരെ അതത് പരീക്ഷാകേന്ദ്രങ്ങളിൽ പിഴ കൂടാതെയും മാർച്ച് 30 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും നൽകണം. ജൂൺ മാസത്തിൽ നടക്കുന്ന സപ്ലിമെന്ററി പരീക്ഷയ്ക്കായി പ്രത്യേകാനുമതി ആവശ്യപ്പെടുന്നവർ മാർച്ച് 24നു മുൻപും 200 രൂപ ലേറ്റ് ഫീ സഹിതം മാർച്ച് 30 വരെയും അതാത് സ്ഥാപനമേധാവികൾ മുഖേന നൽകണം.
- Log in to post comments