Skip to main content

റേഷൻ കട ലൈസൻസി; അപേക്ഷിക്കാം

കോട്ടയം: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ ചോലത്തടത്ത് സർക്കാർ പുതിയതായി അനുവദിച്ച റേഷൻ കടയുടെ  സ്ഥിരം ലൈസൻസി നിയമനത്തിന് പട്ടികവർഗ സംവരണ വിഭാഗത്തിൽ നിന്നുള്ള വ്യക്തികൾ, സഹകരണ സംഘങ്ങൾ, വനിതാ കൂട്ടായ്മകൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ ഒൻപതിന്  ഉച്ചകഴിഞ്ഞ് മൂന്നിന് മുൻപ് അപേക്ഷകൾ നൽകണം. കളക്ടറേറ്റിലെ ജില്ലാ സപ്ലൈ ഓഫീസിലും താലൂക്ക് സപ്ലൈ ഓഫീസുകളിലും സിവിൽ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും (www.civilsupplieskerala.gov.in) അപേക്ഷാ ഫോം(ഫോം ജി) ലഭിക്കും. ഫോൺ: 0481-2560371.

date