Skip to main content
തലശ്ശേരി മണ്ഡലത്തില്‍ അഞ്ച് തീരദേശ റോഡുകള്‍ ഗതാഗതത്തിനായി തുറന്നു  

തലശ്ശേരി മണ്ഡലത്തില്‍ അഞ്ച് തീരദേശ റോഡുകള്‍ ഗതാഗതത്തിനായി തുറന്നു  

 

തലശ്ശേരി നിയോജക മണ്ഡലത്തില്‍ പൂര്‍ത്തീകരിച്ച അഞ്ച് തീരദേശ റോഡുകളുടെ ഉദ്ഘാടനം നിയമസഭ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ നിര്‍വഹിച്ചു. പിലാക്കൂലില്‍ നടന്ന പരിപാടിയില്‍ തലശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ കാരായി ചന്ദ്രശേഖരന്‍ അധ്യക്ഷനായി. 

സംസ്ഥാന സര്‍ക്കാര്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം. 58.61 ലക്ഷം രൂപ ചെലവില്‍ തലശ്ശേരി മുനിസിപ്പാലിറ്റിയിലെ ഗാര്‍ഡന്‍സ് റോഡ്, 56.87 ലക്ഷം രൂപ ചെലവില്‍ അച്ചാരത്ത് റോഡ്, 108.84 ലക്ഷം രൂപ ചെലവില്‍ മൂഴിക്കര ഈങ്ങയില്‍ പീടിക റോഡ്, 76.46 ലക്ഷം രൂപ ചെലവില്‍ ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഒളവിലം പാത്തിക്കല്‍ മോന്താല്‍ റോഡ്, 38.38 ലക്ഷം രൂപ ചെലവില്‍ ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ ന്യൂമാഹി പരിമഠം ഫിഷ് ലാന്റിംഗ് സെന്റര്‍ റോഡ് എന്നീ അഞ്ച് റോഡുകളുടെ പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചത്. 

ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അബ്ദുള്‍ ജബ്ബാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തലശ്ശേരി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ വി സതി, ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അര്‍ജുന്‍ പവിത്രന്‍, ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ അനൂപ്, തലശ്ശേരി നഗരസഭ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍മാരായ കെ ഭാരതി ടീച്ചര്‍, ഹെന്ററി മാസ്റ്റര്‍, എം.വി സ്മിത, നഗരസഭ കൗണ്‍സിലര്‍മാരായ ടി.പി അബ്ദു റഹിമാന്‍, ടി.എം റുബ്‌സീന, പി സുധാകരന്‍, യു ബ്രിജേഷ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആല്‍വിന്‍ പി ഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
 

date