അഞ്ചരക്കണ്ടി കോളത്തുമല ബ്രാഞ്ച് കോ-ഓപ്പ് ടവർ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്കിന്റെ അഞ്ചരക്കണ്ടി കൊളത്തുമല ബ്രാഞ്ചിനായി നിർമ്മിച്ച കോ-ഓപ്പ് ടവറിന്റെയും കൊളത്തുമല ബ്രാഞ്ചിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
അഭൂതപൂർവമായ വളർച്ചയാണ് സഹകരണരംഗത്തുണ്ടായത്. സ്വന്തം സ്ഥാപനങ്ങളായണ് സഹകരണ സ്ഥാപനങ്ങളെ ജനങ്ങൾ കാണുന്നത്.
ഏതൊരു ആവശ്യത്തിനും സമീപിക്കുന്ന സ്ഥാപനമായും നല്ല ഇഴയടുപ്പം ജനങ്ങളും സഹകരണ സ്ഥാപനങ്ങളും തമ്മിൽ ഉണ്ടായിട്ടുണ്ട്. കോടാനുകോടി രൂപ സഹകരണ മേഖലയിൽ നിക്ഷേപമായി വന്നു. എന്നാൽ നിർഭാഗ്യകരമായ ഒരു വശം കേരളത്തിലെ സഹകരണ മേഖലയിൽ അഴിമതികൾ നടക്കുന്ന സ്ഥിതിയുണ്ടായി. ആര് തെറ്റ് ചെയ്താലും മുഖം നോക്കാതെയുള്ള നടപടിയാണ് സർക്കാർ സ്വീകരിച്ചത്. സഹകരണ മേഖലയുടെ വളർച്ചയിൽ അസഹിഷ്ണുതയുള്ളവരെയും തിരിച്ചറിയാനും സാധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
റിലീഫ് ഫണ്ട് വിതരണം വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ചന്ദ്രനും, നിക്ഷേപ സമാഹരണം ജോയിന്റ് രജിസ്ട്രാർ എം കെ സൈബുന്നിസയും വായ്പ വിതരണം റെയിഡ്കോ ചെയർമാൻ എം സുരേന്ദ്രനും നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ഒ സി ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ എം വിപിൻ ലാൽ, വേങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി റീജ,
കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്ക് പ്രസിഡന്റ് കെ ധനഞ്ജയൻ, കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്ക് ഡയറക്ടർ കെ കെ പ്രകാശൻ, കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്ക് സെക്രട്ടറി പി രമേശൻ, കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്ക് വൈസ് പ്രസിഡന്റ് സി വിജയൻ, കുന്നിരിക്ക സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി വൽസലൻ, വേങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പത്മനാഭൻ മാസ്റ്റർ, കെ സി ഇ യു സംസ്ഥാന കമ്മിറ്റി അംഗം എൻ അനിത, ജലകുമാർ, സി പി സലീം, വി പി സക്കറിയ മാസ്റ്റർ, എൻ കെ മുഹമ്മദ്, ഇ സജിത്ത്, എന്നിവർ പങ്കെടുത്തു
- Log in to post comments