ജില്ലാതല അറിയിപ്പുകള്
ഗതാഗത നിയന്ത്രണം
എളയാവൂരമ്പലം റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 17 മുതല്‍ മാര്‍ച്ച് 22 വരെ വാഹന ഗതാഗതം പൂര്‍ണമായോ ഭാഗികമായോ നിരോധിക്കും.
സീറ്റൊഴിവ്
സംസ്ഥാന സര്‍വെയും ഭൂരേഖയും വകുപ്പിന് കീഴില്‍ ധര്‍മ്മശാല കുഴിച്ചാലില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ സര്‍വെ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് കേരളയില്‍ ഏപ്രില്‍ ആറിന് ആരംഭിക്കുന്ന മോഡേണ്‍ സര്‍വെ കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 30 പ്രവൃത്തി ദിവസങ്ങളിലുള്ള കോഴ്സിന് എസ് എസ് എല്‍ സിയും 60 പ്രവൃത്തി ദിവസങ്ങളിലുള്ള കോഴ്സിന് ഐടിഐ സര്‍വെ/സിവില്‍, ഡിപ്ലോമ ഇന്‍ സിവില്‍, ബി ടെക് ഇന്‍ സിവില്‍, ചെയിന്‍ സര്‍വെ, വി എച്ച് എസ് ഇ സര്‍വെ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഈ കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് വകുപ്പില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ കോണ്‍ട്രാക്ട് സര്‍വെയര്‍/ കോണ്‍ട്രാക്ട് ഹെല്‍പ്പര്‍ എന്നീ തസ്തികകളിലേക്കുള്ള നിയമനത്തിന് മുന്‍ഗണന ലഭിക്കും. അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങളും www.dslr.kerala.gov.in ല്‍. ഫോണ്‍: 9895124813, 9446077196, 8848927360.
സര്‍വെ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍വെയും ഭൂരേഖയും വകുപ്പിന് കീഴില്‍ ധര്‍മ്മശാല കുഴിച്ചാലില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ സര്‍വെ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് കേരളയില്‍ ആരംഭിക്കുന്ന മൂന്നുമാസ ലോവര്‍ ചെയിന്‍ സര്‍വെ റഗുലര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങളും www.dslr.kerala.gov.in ല്‍. ഫോണ്‍: 9895124813, 9446077196, 8848927360.
കമ്പ്യൂട്ടര്‍ കോഴ്സുകള്‍
സി-ഡിറ്റിന്റെ താഴെചൊവ്വ കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍ 5ാം ക്ലാസ്സ് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് നിർമിതി ബുദ്ധി ഉള്‍പ്പെടുത്തിക്കൊണ്ട് അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനത്തിന് അവസരമൊരുങ്ങുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. ആദ്യ ബാച്ച് ഏപ്രില്‍ ഒന്നാം തീയതി ആരംഭിക്കും. വിശദ വിവരങ്ങള്‍ക്ക് സി-ഡിറ്റ് കമ്പ്യൂട്ടര്‍ പഠന കേന്ദ്രം, താഴെചൊവ്വ ഓഫീസുമായി ബന്ധപ്പെടാം.
ഫോണ്‍: 9947763222.
- Log in to post comments