Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ് : ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു. ജില്ലയിലെ റിട്ടേണിംഗ് ഓഫീസർമാരുടെയും (ആർ.ഒ) അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരുടെയും  (എ.ആർ.ഒ) കീഴിൽ വരുന്ന ഉദ്യോഗസ്ഥർക്കാണ് ഇന്ന് പരിശീലനം നൽകിയത്. 

നാമനിർദ്ദേശപത്രിക സ്വീകരിക്കൽ, പരിശോധന, പരാതി പരിഹാരം തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ നടപടിക്രമങ്ങൾ  സംബന്ധിച്ചായിരുന്നു   ക്ലാസുകൾ. കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ സംഘടിപ്പിച്ച  പരിശീലന പരിപാടിക്ക്  ഇലക്ഷൻ വിഭാഗത്തിലെ ജില്ലാതല ഉദ്യോഗസ്ഥർ നേതൃത്വം നൽകി.

മാർച്ച്‌ 16, 17 തീയതികളിലായി റിട്ടേണിംഗ് ഓഫീസർമാരുടെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരുടെയും പരിശീലനം നടക്കും.

date